വിദേശ ഇന്ത്യക്കാർ ആധാർ കാർഡ് ബന്ധിപ്പിക്കേണ്ട ആവശ്യം ഇല്ല.

വിദേശ ഇന്ത്യക്കാരോട് ആധാർ കാർഡ് ബന്ധിപ്പിക്കാനോ സമർപ്പിക്കാനോ ആവശ്യപ്പെടാൻ ഇന്ത്യയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് സാധ്യമല്ലെന്നു ഖത്തർ എംബസി.ഇത് സംബന്ധിച്ച് ആശയക്കുഴപ്പം നില നില്കുന്നതിനാലാണ് എംബസ്സിയുടെ വിശദീകരണം.2016 -ലെ ആധാർ നിയമ പ്രകാരം വിദേശ ഇന്ത്യക്കാർ ആധാറിന്‌ യോഗ്യരല്ല.അതിനാൽ തന്നെ സർക്കാർ സ്ഥാപനങ്ങൾക്കോ മറ്റു സ്ഥാപനങ്ങൾക്കോ ഇതിനായി നിർബന്ധം ചെലുത്താൻ സാധ്യമല്ല.ബാങ്കുൾപ്പെടെ ഉള്ള നിരവധി സേവനങ്ങൾക്കായി ആധാർ കാർഡ് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു വിദേശ ഇന്ത്യക്കാർക്ക് ഇ മെയിലുകളും സന്ദേശങ്ങളും വന്നിരുന്നു.ഇതിലെ ആശയ കുഴപ്പത്തിന് ഇതോടെ വിരാമം ആയി.എന്നാൽ ആധാർ എടുത്ത വിദേശ ഇന്ത്യക്കാർ ആകുലപ്പെടേണ്ടെന്നും ഇന്ത്യൻ എംബസ്സി അറിയിച്ചു.