CATEGORY : Legal Formalities
ഇന്ത്യന്‍ എംബസി,കുവൈത്ത്
പ്രവർത്തന സമയം
കുവൈത്ത് സിറ്റിക്കടുത്ത് ദഹിയയിലെ ഡിപ്ളോമാറ്റിക് എന്‍ക്ളേവില്‍ ആണ് ഇന്ത്യന്‍ എംബസി കാര്യാലയം പ്രവര്‍ത്തിക്കുന്നത്. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 8.00 മുതല്‍ വൈകീട്ട് 4.30 വരെയാണ് എംബസിയുടെ പ്രവര്‍ത്തിസമയം. രാവിലെ ഏഴരമുതല്‍ വൈകീട്ട് നാലര വരെയാണ് കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം. ഇതിനു പുറമെ അടിയന്തര കോണ്‍സുലാര്‍ സേവനങ്ങള്‍ ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും ലഭ്യമായിരിക്കും.
തൊഴില്‍ പ്രശ്നങ്ങള്‍, മരണാനന്തര സേവനങ്ങള്‍, തടവുകാര്‍ക്കുള്ള സഹായങ്ങള്‍, നാട്ടിലുള്ള പരാതികളില്‍ നടപടി സ്വീകരിക്കല്‍, നിയമോപദേശം നല്കല്, സാങ്കേതിക സഹായം ലഭ്യമാക്കല്‍ തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി നിര്‍വഹിക്കുന്നുണ്ട്. മുഴുവന്‍ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈനും തൊഴില്‍ തട്ടിപ്പിനും പീഡനത്തിനും ഇരയാകുന്നവര്‍ക്കായി ഷെല്‍ട്ടര്‍ സംവിധാനവും എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അഫിഡവിറ്റുകള്‍ / അറ്റസ്റ്റേഷന്
അഫിഡവിറ്റുകള്‍ / അറ്റസ്റ്റേഷന് എന്നിവക്കുള്ള ടോക്കണ്‍ വിതരണം രാവിലെ 7.30മുതല്‍ 12 മണി വരെയും ഉച്ചക്ക് 2മണി മുതല്‍ 3.30വരെയുമാണ്. 7.45 മുതല്‍ ഒരുമണി വരെയും ഉച്ചക്ക് രണ്ടുമണി മുതല്‍ വൈകീട്ട് നാല് മണിവരെയും അപേക്ഷകള്‍ സ്വീകരിക്കും. സാധാരണ ഗതിയില്‍ അപേക്ഷ സമര്‍പ്പിച്ച് 45 മിനിറ്റുകള്‍ക്കുള്ളില്‍ അറ്റസ്റ്റേഷന്/ അഫിഡവിറ്റ് ലഭ്യമാകുന്നതാണ്.
പാസ്പോര്‍ട്ട് / വിസ സേവനങ്ങള്‍
കുവൈത്തില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്കുള്ള പാസ്പോര്‍ട്ട് സംബന്ധിയായ സേവനങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി ഒൗട്ട്സോഴ്സിങ് ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ എംബസിയുടെ ഒൗട്ട് സോഴ്സിങ് ചെയ്യുന്നത് കിങ്സ് ആന്‍ഡ് കോക്സ് എന്ന ഏജന്‍സിയാണ്. ശര്‍ഖില്‍ ബഹ്ബഹാനി ടവറിലെ 17ാം നിലയിലും ഫഹാഹീലില്‍ മക്ക സ്ട്രീറ്റില്‍ ഖൈസ് അല്‍ഗാനിം കോംപ്ളക്സിലെ നാലാം നിലയിലും ജലീബ് അല്‍ശുയൂഖ് മുജമ്മയില്‍ എക്സൈറ്റ് ബില്‍ഡിങ്ങിലെ രണ്ടാം നിലയിലും ആണ് സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കുവൈത്ത് സ്വദേശികള്‍ക്കും കുവൈത്തില്‍ താമസാനുമതിയുളള വിദേശികള്‍ക്കും വിസ സേവനങ്ങള്‍ നല്‍കുന്നതും ഈ ഏജന്‍സിയാണ്. www.indianvisaonline.gov.in എന്ന വെബ് സൈറ്റ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷകള്‍ പൂരിപ്പിച്ച ശേഷം പ്രിന്റ് ഒൗട്ടുമായി ഒൗട്ട്സോഴ്സ് ഏജന്‍സിയില്‍ എത്തി പണമടക്കണം. വിസ ഇടപാടുകള്‍ക്ക് ഓണ്‍ലൈന്‍ വഴി പണം സ്വീകരിക്കുന്ന സംവിധാനം നിലവിലില്ല. ശര്ഖിലും ഫഹാഹീലിലും പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ ലഭ്യമാവുമ്പോള്‍ ജലീബില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ മാത്രമാണുള്ളത്. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെയും വെള്ളി ശനി ദിവസങ്ങളില്‍ വൈകുന്നേരം നാലുമുതല്‍ എട്ടുമണി വരെയും ആണ് സേവനകേന്ദ്രങ്ങളുടെ പ്രവൃത്തിസമയം.
കുവൈത്തിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്:-
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കുവൈത്തിലത്തെിയാല്
Posted By : admin | Jul 25, 2019
Comments : 1217
ഷാജി അലക്സ് Posted On : 9:21 am/-- 10/07/2019 സാർ, ഞാൻ 2003 ഇൽ സ്വൊന്തം വിസയിൽ കുവൈറ്റിൽ...read more..
Posted By : admin | Jul 01, 2018
Comments : 2446
ഞാൻ 2 വർഷം മുമ്പ് കുവൈറ്റ് medical unfit ആയതാണ്. എനിക്ക് പുതിയാ വിസ നോക്കാൻ പറ്റുന്നില്ല .അത്...read more..
Posted By : admin | Feb 21, 2018
Comments : 5099
ഫാമിലിക്ക് വിസിറ് വിസ എടുക്കാനുള്ള പ്രോസിഡറില് എന്തെങ്കിലും മാറ്റം ഇപ്പോൾ ഉണ്ടോ ?അതോ പഴയത് പോലെ തന്നെ ആണോ...read more..
Posted By : admin | Nov 06, 2017
Comments : 1563
എന്റെ പാസ്സ്പോർട്ടിന്റെ കാലാവധി 2018 ജൂൺ വരെ ഉണ്ട്.ഞാൻ ജനുവരിയിൽ നാട്ടിൽ പോകും.എനിക്ക് പാസ്പോര്‍ട്ട് നാട്ടിൽ നിന്നും പുതുക്കാൻ...read more..
Posted By : admin | Oct 29, 2017
Comments : 1035
കുവൈത്തിൽ വെച്ച് പാസ്പോര്‍ട്ട് പുതുക്കിയാൽ പുതിയ പാസ്സ്പോർട്ടിലേക്കു വിസാ ഡീറ്റെയിൽസ് എത്ര സമയത്തിനുള്ളിൽ മാറ്റണം?read more..
Posted By : admin | Oct 24, 2017
Comments : 597
എനിക്ക് കുവൈറ്റ് എയർവെയ്സിൽ 55 " LG TV നാട്ടിലേക്ക് കൊണ്ട് പോകണം?കുവൈറ്റ് എയർ പോർട്ടിൽ ഞാൻ ഇതിനു...read more..
Posted By : admin | Oct 08, 2017
Comments : 3991
എന്റെ പാസ്പോര്‍ട്ട് മൂന്നു വര്‍ഷം മുൻപ് കുവൈത്തിൽ വെച്ച് പുതുക്കിയിരുന്നു.ഇപ്പോൾ വൈഫിന്റെ പേര് എന്റെ പാസ്പോർട്ടിൽ എനിക്ക്...read more..
Posted By : admin | Sep 07, 2017
Comments : 18687
ജനിച്ച ഉടനെ കുട്ടിക്ക് പാസ്സ്പോർട്ടിന് എങ്ങിനെ അപേക്ഷിക്കാം? അതിനു എന്തൊക്കെ ഡോക്യുമെന്റ് ആണ് വേണ്ടത്?read more..
Posted By : admin | Aug 17, 2017
Comments : 2180
പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന ഒരു വിവരം ഇവിടെ പങ്കു വെക്കുന്നു .തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ പോർട്ടൽ വഴി വോട്ടവകാശത്തിനായി നിങ്ങൾക്ക്...read more..
Posted By : admin | Aug 05, 2017
Comments : 722
മൊബൈൽ സിം കണക്ഷനുമായി ബന്ധപ്പെട്ട് ഒരു പക്ഷെ ആർക്കെങ്കിലും ഉപകാരപ്പെടുന്ന ഒരു വിവരം ഇവിടെ പങ്കു വെക്കുന്നു.ഞാൻ ഇപ്പോൾ...read more..
Posted By : admin | Aug 02, 2017
Comments : 3266
ഞാൻ കുവൈറ്റിൽ 6 വര്ഷമായീ ജോലി ചെയ്യുന്നു പക്ഷെ ഓരോ തവണ നാട്ടിൽ പോകുമ്പോൾ എനിക്ക് എന്റേതായാ ഒരു...read more..
Posted By : admin | Aug 01, 2017
Comments : 715
ഭാര്യക്കും അമ്മക്കും വിസിറ്റിംഗ് വിസ കാലാവതി എത്ര ആണ്? വിസിറ്റിംഗ് വിസകുള്ള ഫോര്മാളിടീസ് എന്തൊക്കെ ആണ്? ഭാര്യയേയും അമ്മയേയും ഫാമിലി...read more..
Posted By : admin | Jul 25, 2017
Comments : 623
കുടുംബത്തെ കുവൈറ്റിൽ കൊണ്ടു വരാൻ ആഗ്രഹിക്കുന്നു? 500 ദിനാർ ശമ്പളം ഉണ്ട്, എന്തൊക്കെയാണ് പേപ്പർ ശരി ആക്കേണ്ടത് ?read more..
Posted By : admin | Jul 25, 2017
Comments : 3881
എന്റെ അടുത്തു ഒറീഡോയുടെ മൊബൈൽ സിം ആണുള്ളത്.ഇപ്പോൾ ഒരു ദിനാറിന് റീചാർജ് ചെയ്താൽ ഒരാഴ്ചത്തെ വാലിഡിറ്റിയെ കിട്ടുന്നുള്ളു! വേറെ...read more..
Posted By : admin | Jul 24, 2017
Comments : 1040
GST വന്നതിനു ശേഷം, LED TV യുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ വ്യത്യാസം ഉണ്ടോ ?ഞാൻ നാട്ടിൽ പോകുമ്പോൾ ഒരു...read more..
Posted By : admin | Jun 28, 2017
Comments : 1814
രാജ്യത്ത് പണപ്പിരിവ് നടത്തുന്ന വിദേശികളെ നാടുകടത്തുമെന്ന് കുവൈത്ത് സാമൂഹികക്ഷേമ മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. മുന്നറിയിപ്പുകൾ അവഗണിച്ച് സംഭാവന പിരിക്കുന്നവരെ പിടികൂടാൻ...read more..
Health Categories