Posted On 12:49 pm /-- 19/10/2017
ബ്രോയിലർ ചിക്കൻ കഴിക്കാമോ? ഇതിൽ ഹോർമോൺ കുത്തി വെക്കുന്നുണ്ടോ?മാരക കെമിക്കലുകൾ ഉണ്ടോ?എന്താണ് യാഥാർഥ്യം? ഹോർമോൺ കുത്തി വെച്ചാണ് ബ്രോയിലർ ചിക്കൻ ഭാരം കൂട്ടുന്നത് എന്നൊരു ധാരണ ഉണ്ട് പലർക്കും.വലിയൊരു തെറ്റി ധാരണ ആണത്.
ഇറച്ചിക്ക് വേണ്ടി വളർത്തുന്ന കോഴികളാണ് ബ്രോയിലർ ചിക്കൻ.ബ്രോയിലർ ചിക്കൻ സങ്കര ഇനം ആണ്.ഈ സങ്കര ഇനം കോഴികളുടെ പ്രത്യേകത വളരെ കുറഞ്ഞ സമയവും കുറച്ചു ആഹാരവും കൊണ്ട് ധാരാളം ഇറച്ചി ഉത്പാദിപ്പിക്കാൻ കഴിയും എന്നുള്ളതാണ്.ബ്രോയിലർ ചിക്കൻ ജെനിറ്റിക് എൻജിനീയറിങിലൂടെ ഉണ്ടാക്കുന്നതാണ് എന്നൊക്കെ പ്രചരിക്കുന്നുണ്ട്.ഇത് ശരി അല്ല.
അപ്പോൾ ഏത് കോഴി ആണ് ഉത്തമം.ധാരാളം കാറ്റും വെളിച്ചവും കൊണ്ട് വളരുന്ന നാടൻ കോഴികൾ തന്നെ ഉത്തമം.സാമ്പത്തികമായി നോക്കിയാൽ ബ്രോയിലർ ചിക്കൻ തന്നെ ലാഭം.ബ്രോയിലർ ചിക്കനിൽ ഹോർമോൺ കുത്തി വെച്ചാണ് ഭാരം കൂട്ടുന്നത് എന്നൊരു ധാരണ ഉണ്ട്.ഇതും തെറ്റി ധാരണ ആണ്.ഒരു ഹോർമോൺ കുത്തി വെപ്പും ഇല്ലാതെ തന്നെ ക്രമമായ അളവിലുള്ള ഭക്ഷണം കൊണ്ട് മാത്രം ഒന്നര രണ്ടു മാസത്തിനുള്ളിൽ നല്ല തൂക്കം വെക്കും.
ബ്രോയിലർ ചിക്കനിൽ മാരകമായ അളവിൽ കാഡ്മിയം,ക്രോമിയം,കറുത്തീയം തുടങ്ങിയവയുടെ അംശം അടങ്ങിയുട്ടുണ്ടെന്ന പ്രചാരണം ആണ് മറ്റൊന്ന്.തീർച്ചയായും അല്ല.കോഴിക്കെന്നല്ല ,മറ്റൊരു ജീവിക്കും അവയുടെ ശരീരത്തിൽ ലോഹങ്ങൾ ഉണ്ടാക്കാനുള്ള കഴിവ് ഇല്ല.
ബ്രോയിലർ ചിക്കൻ നാടൻ കോഴിയെ വെച്ച് അനാരോഗ്യമുള്ളവ ആണ്.ഇവയുടെ കാലുകൾക്കു ബല കുറവ് ഉണ്ട്.പെട്ടെന്നുള്ള വളർച്ച കാരണം ഇവയുടെ ഹൃദയവും,രക്ത ധമനികളും പ്രവർത്തന ക്ഷമമല്ലാതെ ആവാനുള്ള സാധ്യത കൂടുതലാണ്.പക്ഷെ ഇത് കൊണ്ടൊന്നും നിയന്ത്രിത അളവിൽ ബ്രോയിലർ ഇറച്ചി കഴിക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല.
സുരേഷ് സി പിള്ള.
നാനോ ടെക്നോളജി &ബയോ എൻജിനീയറിങ് ഹെഡ്,
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ,അയർലൻഡ്.