ഹൃദയ രക്ഷയുടെ വഴികൾ

ഒരു നിമിഷം പോലും വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന അവയവം ആണ് ഹൃദയം.സിരകളിലൂടെ ഹൃദയത്തിലെത്തുന്ന ഓക്സിജൻ കുറഞ്ഞ രക്തത്തെ ശ്വാസ കോശത്തിലെത്തിച്ചു ഓക്സിജൻ സമ്പുഷ്ടമാക്കി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ ധൗത്യം.

ഹൃദയ രക്ഷയ്ക്കുള്ള നാല് വഴികൾ

ഹൃദയ സൗഹൃദ ഭക്ഷണം ശീലമാക്കുക
വ്യായാമത്തിലൂടെ ഹൃദയ പ്രവർത്തനം സജീവവും ഓജസ്സുള്ളതുമാക്കുക
പുകവലി ഉപേക്ഷിച്ചു ഹൃദയത്തെ അകമഴിഞ്ഞു സ്നേഹിക്കുക
രക്ത സമ്മർദ്ദത്തിന്റെയും ശരീര ഭാരത്തിന്റെയും അളവുകൾ അറിഞ്ഞു നിയന്ത്രിക്കുക

വ്യായാമം ഹൃദ്രോഗത്തെ തടയുന്നതെങ്ങിനെ എന്ന് നോക്കാം

ഹൃദയ സങ്കോച ശേഷി വർധിപ്പിക്കുന്നു
ധമനികളിലെ എന്റോത്തീലിയൻ കോശ സമൂഹങ്ങൾ സജീവമാകുന്നു. ഇത് ബ്ലോക്കുണ്ടാകുന്നത് തടയുന്നു.
ശരീര ഭാരം കുറയ്ക്കുന്നു.
ചീത്ത കൊളെസ്ട്രോൾ ആയ എൽ ഡി എൽ ,ട്രിഗ്ലൈസെറീഡ് എന്നിവ കുറക്കുന്നു
നല്ല കൊളെസ്ട്രോൾ ആയ എഛ് ഡി എൽ വർധിപ്പിക്കുന്നു
ഇൻസുലിന്റെ പ്രവർത്തന ക്ഷമത വർധിപ്പിക്കുന്നു
ശരീരത്തിന്റെ രക്ത സമ്മർദ്ദം മിതപ്പെടുത്തുന്നു
പുതിയതായി സൂക്ഷ്മ ധമനികൾ ഉണ്ടാകുന്നു.ഹൃദയ ഭിത്തിയിലെ പാർശ്വ ധമനികൾ (കൊള്ളാറ്ററൽസ്) വർധിക്കുമ്പോൾ ഹൃദയ പേശികൾ രക്ത സഞ്ചാരം സുഗമമാക്കുന്നു.
രക്തം കട്ടി ആകാനുള്ള പ്രവണത കുറയുന്നു.
ശരീര വീക്കത്തിന് കാരണമാകുന്ന സി ആർ പി കുറയ്ക്കുന്നു.
വിഷാദാവസ്ഥയും മനോസംഘര്ഷവും കുറയ്ക്കുന്നു. മനസ്സ് കൂടുതൽ സന്തുലിതമാകുന്നു .