വിമാന യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യുക ആണെങ്കിൽ, യാത്ര അവിശ്വസനീയമാം വിധം കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടും. എല്ലാ വിമാന കമ്പനികൾക്കും സ്വന്തമായി ബുക്കിംഗ് ആപ്പുകൾ ഉണ്ടാകും.എന്നാൽ മറ്റു കമ്പനികളുടെ വിമാന നിരക്കുകൾ താരതമ്യം ചെയ്തു ലാഭകരമായി ടിക്കറ്റ് എടുക്കാനും ഓഫറുകളും ക്യാഷ് ബാക്കും നേടാൻ സഹായിക്കുന്ന ബുക്കിംഗ്ആ പ്പുകളെ പരിചയപ്പെടാം.
sky scanner
നിരക്ക് താരതമ്യം ചെയ്തു ഏറ്റവും കുറഞ്ഞ നിരക്ക് കണ്ടെത്താൻ സഹായിക്കുന്ന മികച്ച ആപ്പുകളിലൊന്ന്.സ്കൈ സ്കാനർ നേരിട്ട് ബുക്കിംഗ് സ്വീകരിക്കുന്നില്ല.പകരം നിരക്ക് കുറച്ച നൽകുന്ന ഓൺലൈൻ പേജുകളിലേക്ക് നമ്മെ നയിക്കും.
clear trip
രഹസ്യമാക്കി വെച്ച അധിക ചാർജുകൾ അവസാന നിമിഷം ഈടാക്കാതെ കുറഞ്ഞ നിരക്കിൽ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന മറ്റൊരു ബുക്കിംഗ് ആപ് ആണ് clear trip .
make my trip
ലഭ്യമായ നിരക്കുകൾ താരതമ്യം ചെയ്തു ഓരോ മാസത്തേയും മുഴുവൻ ദിവസങ്ങളിലെയും കുറഞ്ഞ നിരക്കുകൾ കാണാനുള്ള സൗകര്യമാണ് make my trip ആപ്പിനെ മികവുറ്റതാക്കുന്നതു.എല്ലാത്തരം യാത്ര ടിക്കറ്റുകളും ഹോട്ടൽ റൂമും ബുക്ക് ചെയ്യാൻ ഈ ആപ് ഉപയോഗിക്കാം.
മേല്പറഞ്ഞവ കൂടാതെ via .com ,yathra , ഗൂഗിളിന്റെ go flights തുടങ്ങി ഒട്ടേറെ ആപ്പുകൾ ഈ രംഗത്തു സജീവമാണ്.
കൂടുതൽ ലാഭം കിട്ടാൻ ചില ടിപ്സ്.
നേരത്തെ ബുക്ക് ചെയ്യുക.എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ പരമാവധി കുറഞ്ഞ വിലക്ക് ടിക്കറ്റ് ലഭിക്കും.
യാത്ര പോകാനുദ്ദേശിക്കുന്ന മാസത്തിലെ വിവിധ ദിവസങ്ങളിൽ ടിക്കറ്റിനു വിവിധ നിരക്ക് ആയിരിക്കും.യാത്ര ദിവസം മാറ്റാൻ കഴിയുന്നതാണെങ്കിൽ കൂടുതൽ ലാഭകരമായി ടിക്കറ്റ് ബുക്ക് ചെയ്യാം.
ആഴ്ചകളുടെ അവസാനം ടിക്കറ്റ് ബുക്ക് ചെയ്താൽ നിരക്ക് കുറവാണെന്നു തെറ്റി ധാരണ ഉണ്ട്.ബുധൻ,വ്യാഴം ദിവസങ്ങളിൽ ബുക്ക് ചെയ്യുന്നതാണ് കൂടുതൽ ലാഭകരം.
റിട്ടേൺ ടിക്കറ്റ് കൂടി ഒരുമിച്ച് ബുക്ക് ചെയ്യുന്നതാണ് മെച്ചമാണെന്നാണ് ധാരണ.എന്നാൽ പലപ്പോഴും റിട്ടേൺ ഫ്ലൈറ്റിൽ മറ്റു കമ്പനികളുടേതാകും കുറഞ്ഞ നിരക്ക്.അത് താരതമ്യം ചെയ്തു ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് ലാഭകരം.
(കടപ്പാട് സമ്പാദ്യം )