നടത്തത്തിന്റെ ആരോഗ്യ വശങ്ങൾ

നടക്കുമ്പോൾ ശരീരത്തിൽ ശരിക്കും എന്താണു നടക്കുന്നത്? ഹൃദയം വേഗം കൂട്ടുന്നു. മസ്‌തിഷ്‌കമടക്കം എല്ലാ അവയവങ്ങളിലേക്കും വേഗം രക്‌തമെത്തുന്നു, ഓക്‌സിജനും. പേശികളെയും അസ്‌ഥികളെയും ബലപ്പെടുത്തുന്നു. ഓർമയെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗമായ ഹിപ്പോകാംപസിനു നല്ലതാണ്. അതായത് പതിവായി നടക്കുന്നവർ മറവിരോഗത്തിൽ നിന്ന് അകന്നുപോകുകയാണ്. രക്‌തസമ്മർദവും ടൈപ്പ് രണ്ട് പ്രമേഹവും അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നു. നിലവിലുള്ള ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കുന്നു.
ചെറിയ ദൂരം പോലും നടക്കാൻ മടിയുള്ളവർ തുടർന്ന് വായിക്കുക. നടപ്പിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നടപ്പ് ഒരു ശീലമാക്കും.
* എളുപ്പമുള്ള, ചെലവില്ലാത്ത വ്യായാമം.
*ജീവിതശൈലീ രോഗങ്ങളും അമിതവണ്ണവും അകറ്റാൻ ഉത്തമം.
*നല്ല കൊളസ്ട്രോൾ കൂട്ടാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണകരം.
*മാനസിക നില ഉഷാറാക്കുന്നു ∙
*പുറം വേദന കുറയ്ക്കുന്നു.
*കാലുകളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുന്നു ∙ കൈകൾക്കും *കാലുകൾക്കും ബലവും ആരോഗ്യവും.
*പേശികൾ ദൃഢപ്പെടുന്നു.
*മുട്ടുകളിലെ സന്ധികൾക്ക് ആരോഗ്യം കിട്ടുന്നു ∙
*കാൽപാദങ്ങൾക്കു മികച്ച വ്യായാമം.

ഇരുത്തമാണു പുതിയ ‘പുകവലി’. അതുകൊണ്ട് നടക്കൂ… മെയ്യനങ്ങി, മനസ്സനങ്ങി….

കടപ്പാട്