Legal Formalities

CATEGORY : Legal Formalities

ഇന്ത്യന്‍ എംബസി,കുവൈത്ത്

പ്രവർത്തന സമയം

കുവൈത്ത് സിറ്റിക്കടുത്ത് ദഹിയയിലെ ഡിപ്ളോമാറ്റിക് എന്‍ക്ളേവില്‍ ആണ് ഇന്ത്യന്‍ എംബസി കാര്യാലയം പ്രവര്‍ത്തിക്കുന്നത്.  ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 8.00 മുതല്‍ വൈകീട്ട് 4.30 വരെയാണ് എംബസിയുടെ പ്രവര്‍ത്തിസമയം. രാവിലെ ഏഴരമുതല്‍ വൈകീട്ട് നാലര വരെയാണ് കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം. ഇതിനു പുറമെ അടിയന്തര കോണ്‍സുലാര്‍ സേവനങ്ങള്‍ ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും ലഭ്യമായിരിക്കും.

തൊഴില്‍ പ്രശ്നങ്ങള്‍, മരണാനന്തര സേവനങ്ങള്‍, തടവുകാര്‍ക്കുള്ള സഹായങ്ങള്‍, നാട്ടിലുള്ള പരാതികളില്‍ നടപടി സ്വീകരിക്കല്‍, നിയമോപദേശം നല്‍കല്‍, സാങ്കേതിക സഹായം ലഭ്യമാക്കല്‍ തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി നിര്‍വഹിക്കുന്നുണ്ട്. മുഴുവന്‍ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈനും തൊഴില്‍ തട്ടിപ്പിനും പീഡനത്തിനും ഇരയാകുന്നവര്‍ക്കായി ഷെല്‍ട്ടര്‍ സംവിധാനവും എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അഫിഡവിറ്റുകള്‍ / അറ്റസ്റ്റേഷന്‍

അഫിഡവിറ്റുകള്‍ / അറ്റസ്റ്റേഷന്‍ എന്നിവക്കുള്ള ടോക്കണ്‍ വിതരണം രാവിലെ 7.30മുതല്‍ 12 മണി വരെയും ഉച്ചക്ക് 2മണി മുതല്‍ 3.30വരെയുമാണ്. 7.45 മുതല്‍ ഒരുമണി വരെയും ഉച്ചക്ക് രണ്ടുമണി മുതല്‍ വൈകീട്ട് നാല് മണിവരെയും അപേക്ഷകള്‍ സ്വീകരിക്കും. സാധാരണ ഗതിയില്‍ അപേക്ഷ സമര്‍പ്പിച്ച് 45 മിനിറ്റുകള്‍ക്കുള്ളില്‍ അറ്റസ്റ്റേഷന്‍/ അഫിഡവിറ്റ് ലഭ്യമാകുന്നതാണ്.

പാസ്പോര്‍ട്ട് / വിസ സേവനങ്ങള്‍

കുവൈത്തില്‍ താമസിക്കുന്ന  ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള  പാസ്പോര്‍ട്ട് സംബന്ധിയായ സേവനങ്ങള്‍ക്കായി  ഇന്ത്യന്‍ എംബസി ഒൗട്ട്സോഴ്സിങ് ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ എംബസിയുടെ ഒൗട്ട് സോഴ്സിങ് ചെയ്യുന്നത് കിങ്സ് ആന്‍ഡ് കോക്സ് എന്ന ഏജന്‍സിയാണ്. ശര്‍ഖില്‍ ബഹ്ബഹാനി ടവറിലെ 17ാം നിലയിലും ഫഹാഹീലില്‍ മക്ക സ്ട്രീറ്റില്‍ ഖൈസ് അല്‍ഗാനിം കോംപ്ളക്സിലെ നാലാം നിലയിലും ജലീബ് അല്‍ശുയൂഖ് മുജമ്മയില്‍ എക്സൈറ്റ് ബില്‍ഡിങ്ങിലെ രണ്ടാം നിലയിലും ആണ് സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കുവൈത്ത് സ്വദേശികള്‍ക്കും കുവൈത്തില്‍ താമസാനുമതിയുളള വിദേശികള്‍ക്കും വിസ സേവനങ്ങള്‍ നല്‍കുന്നതും ഈ ഏജന്‍സിയാണ്. www.indianvisaonline.gov.in എന്ന വെബ് സൈറ്റ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷകള്‍ പൂരിപ്പിച്ച ശേഷം പ്രിന്‍റ് ഒൗട്ടുമായി ഒൗട്ട്സോഴ്സ് ഏജന്‍സിയില്‍ എത്തി പണമടക്കണം. വിസ ഇടപാടുകള്‍ക്ക് ഓണ്‍ലൈന്‍ വഴി പണം സ്വീകരിക്കുന്ന സംവിധാനം നിലവിലില്ല. ശര്‍ഖിലും ഫഹാഹീലിലും പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ ലഭ്യമാവുമ്പോള്‍ ജലീബില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ മാത്രമാണുള്ളത്. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെയും വെള്ളി ശനി ദിവസങ്ങളില്‍ വൈകുന്നേരം നാലുമുതല്‍ എട്ടുമണി വരെയും ആണ് സേവനകേന്ദ്രങ്ങളുടെ പ്രവൃത്തിസമയം.

കുവൈത്തിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്:-

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • പാസ്പോര്‍ട്ട് എപ്പോഴും കൈവശം സൂക്ഷിക്കുക. കൈമാറ്റം ചെയ്യപ്പെടാന്‍ പാടില്ലാത്ത സര്‍ക്കാര്‍ രേഖയായ പാസ്പോര്‍ട്ട് റിക്രൂട്ടിങ് ഏജന്‍റിനോ തൊഴിലുടമക്കോ നല്‍കരുത്.
 • കുവൈത്തിലേക്ക് വരുമ്പോള്‍ സംശയാസ്പദമായ ഭക്ഷ്യവസ്തുക്കളൊന്നും കൈവശമുണ്ടാവരുത്. മയക്കുമരുന്നോ മറ്റു ലഹരിവസ്തുക്കളോ കൈവശംവെക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.
 • ജോലിക്കായി വരുന്നവര്‍ കൈവശമുള്ളത് തൊഴില്‍വിസ തന്നെയാണെന്ന് ഉറപ്പുവരുത്തുക. മറ്റേത് വിസയില്‍ എത്തി ജോലി ചെയ്താലും നിയമലംഘനമാവും.
 • കുവൈത്തിലത്തെിയ ഉടന്‍ താമസസ്ഥലത്തെ രണ്ട് ആളുകളുടെ പേരും ഫോണ്‍ നമ്പറും ഇന്ത്യന്‍ എംബസിയുടെ മേല്‍വിലാസവും നമ്പറും (22530600, 22530612) നാട്ടിലുള്ള കുടുംബത്തിന് കൈമാറുക.
 • അവിദഗ്ധ തൊഴിലാളികളും ഗാര്‍ഹിക വിസയില്‍ വരുന്നവരും തൊഴില്‍ രേഖകള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തിയതാണെന്ന് ഉറപ്പാക്കണം. ഇ.സി.ആര്‍ ആവശ്യമുള്ള കുവൈത്ത് അടക്കമുള്ള രാജ്യങ്ങളിലേക്ക് 30 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ ഗാര്‍ഹിക ജോലിക്കായി വരുന്നതിന് വിലക്കുണ്ട്.
 • ജോലിക്കായി കുവൈത്തിലേക്ക് വരുംമുമ്പ് യാത്ര, തൊഴില്‍ രേഖകളുടെ പകര്‍പ്പ് വീട്ടില്‍ സൂക്ഷിക്കുക.
 • പ്രോട്ടോകോള്‍ ജനറല്‍ ഓഫ് എമിഗ്രന്‍സിന്‍െറ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള റിക്രൂട്ടിങ് ഏജന്‍സി വഴി മാത്രം ജോലി തേടുക. സബ് ഏജന്‍റുമാരെ ഒഴിവാക്കണം.
 • റിക്രൂട്ടിങ് ഏജന്‍സിയോട് തൊഴിലുടമയുടെ ഡിമാന്‍റ് ലെറ്ററും പവര്‍ ഓഫ് അറ്റോര്‍ണിയും കാണിക്കാന്‍ ആവശ്യപ്പെടണം.
 • തൊഴില്‍ കരാറിലെ ശമ്പളമുള്‍പ്പെടെയുള്ള ആനുകുല്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുക.
 • റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് സര്‍വിസ് ചാര്‍ജായി തൊഴില്‍ കരാറില്‍ പറയുന്ന ശമ്പളത്തിന്‍െറ 45 ദിവസത്തെ തുകയില്‍ കൂടുതല്‍ നല്‍കരുത്. ഇതുതന്നെ 20,000 രൂപയില്‍ കൂടാനും പാടില്ല. രസീത് നിര്‍ബന്ധമായും കൈപ്പറ്റുക.
 • പുറപ്പെടും മുമ്പ്
  • വിസയില്‍ കാണിച്ചിരിക്കുന്ന തൊഴിലിനായി തന്നെയാണ് റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.
  • പോകുന്ന രാജ്യത്തെ എംബസി, കോണ്‍സുലേറ്റ് എന്നിവയുടെ വിലാസവും ഫോണ്‍ നമ്പറുകളും അറിഞ്ഞുവെക്കുക.
  • പാസ്പോര്‍ട്ടിന് ചുരുങ്ങിയത് ആറുമാസത്തെ കലാവധിയുണ്ടെന്ന് ഉറപ്പുവരുത്തുക. സ്റ്റാമ്പ് ചെയ്ത വിസ കൈവശമുണ്ടായിരുക്കുക. വിസയുടെയും പാസ്പോര്‍ട്ടിന്‍െറയും പകര്‍പ്പ് സൂക്ഷിക്കുക.
  • തൊഴിലാളിയും തൊഴിലുടമയും ഒപ്പുവെച്ച, രജിസ്റ്റേര്‍ഡ് റിക്രൂട്ടിങ് ഏജന്‍റ് അറ്റസ്റ്റ് ചെയ്ത തൊഴില്‍ കരാറിന്‍െറ പകര്‍പ്പ് കൈവശമുണ്ടായിരിക്കുക. ഇതിന്‍െറ ഇംഗ്ളീഷ് പരിഭാഷയും നിര്‍ബന്ധമായും വാങ്ങിവെക്കുക.

  കുവൈത്തിലത്തെിയാല്‍

  • എത്രയും പെട്ടെന്ന് താമസാനുമതി രേഖ (ഇഖാമ) കരസ്ഥമാക്കുക.
  • പാസ്പോര്‍ട്ട്, തൊഴില്‍ കരാര്‍ പകര്‍പ്പ് എന്നിവ കൈവിടാതിരിക്കുക.
  • കുവൈത്തിലത്തെിയശേഷം തൊഴില്‍ കരാറിലോ ബാങ്ക് പേപ്പറുകളിലോ ഒപ്പിടരുത്.
  • കുവൈത്തിലെ തൊഴില്‍ നിയമത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുക. അതിനെതിരായി ഒന്നും ചെയ്യാതിരിക്കുക.
  • തൊഴില്‍ സംബന്ധമായ ഏത് പ്രശ്നത്തിലും ഇന്ത്യന്‍ എംബസിയെ സമീപിക്കുക.
  • താമസാനുമതി (ഇഖാമ)
   ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വകുപ്പ് നല്‍കുന്ന താമസാനുമതി (ഇഖാമ) ഉള്ളവര്‍ക്ക് മാത്രമാണ് കുവൈത്തില്‍ സ്ഥിരതാമസം സാധ്യമാകുക. താത്കാലിക താമസത്തിനായി സന്ദര്‍ശന വിസ ആവശ്യമാണ്.  പ്രധാനമായും നാല് കാറ്റഗറികളിലായി താമസാനുമതി വര്‍ഗീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആര്‍ട്ടിക്കിള്‍ 17ലും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആര്‍ട്ടിക്കിള്‍18ലും ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ 20ലും ആണ്. ഈ മൂന്ന് വിഭാഗത്തിനും വ്യത്യസ്ത തൊഴില്‍ നിയമങ്ങളാണ്. കുടുംബനാഥന്‍െറ സ്പോണ്‍സര്‍ഷിപ്പില്‍ സ്ഥിരമായി താമസിക്കുന്നവരെ ആര്‍ട്ടിക്കിള്‍ 22ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
   കുവൈത്തില്‍ താമസാനുമതി (ഇഖാമ) ഉള്ള വിദേശികള്‍ക്ക് കുടുംബാംഗങ്ങളെ ആശ്രിത വിസയിലും സന്ദര്‍ശന വിസയിലും കൊണ്ടുവരാവുന്നതാണ്. 450 ദിനാര്‍ അടിസ്ഥാന ശമ്പളം ഉള്ളവര്‍ക്ക് ആണ് ജീവിതപങ്കാളി, മക്കള്‍ എന്നിവര്‍ക്കുള്ള ആശ്രിത വിസ ലഭിക്കുക. എന്നാല്‍ ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് സന്ദര്‍ശന വിസ ലഭിക്കാന്‍ അടിസ്ഥാന ശമ്പളം 200  ദിനാര്‍ മതിയാകും.
  • കുവൈത്ത് ഇന്ത്യന്‍ എംബസി വിലാസംDiplomatic Enclave, Arabian Gulf Street
   P.O. Box 1450, Safat13015, Kuwait
   Phone:22530600 , 22530612  14
   Fax:22546958, 22571192, 22573910,22573902
   Email: contact@indembkwt.orgഅംബാസഡര്‍
   Office :22543000
   Email : amboffice@indembkwt.orgസോഷ്യല്‍ സെക്രട്ടറി
   office. 22561276
   Email : ambss@indembkwt.orgലേബര്‍ അറ്റാഷെ
   Office :22573902 & 22530600 (Extn 233)
   Email : labour@indembkwt.orgകൂടുതൽ വിവരങ്ങൾക്ക്‌ സന്ദർശിക്കുക: http://www.lp-kw.org/

Advertisement